Legal

Terms & Conditions

Official text in Malayalam and English. Please read both columns; where wording differs, seek qualified legal advice.

മലയാളം

ഉപഭോക്തൃ നിബന്ധനകളും വ്യവസ്ഥകളും (Terms and Conditions)

Malayaliwedding.com എന്ന വെബ്സൈറ്റിലേക്ക് സ്വാഗതം. ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, താഴെ പറയുന്ന നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ പൂർണ്ണമായും അംഗീകരിക്കുന്നതായി കണക്കാക്കുന്നു. ഈ സേവനം R Three Technologies (പന്തളം, പത്തനംതിട്ട ജില്ല, കേരളം — പിൻ 689501) എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.

English

Terms and Conditions

Welcome to Malayaliwedding.com. By using this website, you agree to comply with and be bound by the following terms and conditions. This service is owned and operated by R Three Technologies, Pandalam, Pathanamthitta dist., Kerala, India, Pin 689501.

1അംഗത്വത്തിനുള്ള യോഗ്യത / Eligibility for Membership

മലയാളം

  • പ്രായം: സേവനം ഉപയോഗിക്കുന്നതിന് പുരുഷന്മാർക്ക് കുറഞ്ഞത് 21 വയസ്സും സ്ത്രീകൾക്ക് 20 വയസ്സും പൂർത്തിയായിരിക്കണം.
  • നിയമസാധുത: ഇന്ത്യൻ നിയമപ്രകാരം വിവാഹം കഴിക്കാൻ അനുമതിയുള്ള വ്യക്തിയായിരിക്കണം.
  • സത്യസന്ധത: വെബ്സൈറ്റിൽ നൽകുന്ന വിവരങ്ങൾ സത്യസന്ധവും കൃത്യവുമായിരിക്കണം.
  • ധനസഹായം: സ്ത്രീധനം ചോദിക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്. അത്തരം പ്രവണതകളെ ഈ പ്ലാറ്റ്‌ഫോം പ്രോത്സാഹിപ്പിക്കുന്നില്ല.

English

  • Age: Minimum age for registration is 18 years for women and 21 years for men.
  • Legal Status: You must be legally competent to enter into a marriage as per Indian laws.
  • Accuracy: All information provided on the website must be true, accurate, and current.
  • Dowry: Demanding or giving dowry is a criminal offense. This platform does not promote or encourage such practices.

2അംഗങ്ങളുടെ പെരുമാറ്റച്ചട്ടം / Code of Conduct

മലയാളം

  • മറ്റ് അംഗങ്ങളോട് മാന്യമായും ബഹുമാനത്തോടെയും പെരുമാറണം.
  • അപകീർത്തികരമായതോ, ഭീഷണിപ്പെടുത്തുന്നതോ, അസഭ്യമായതോ ആയ കാര്യങ്ങൾ പങ്കുവെക്കരുത്.
  • മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കണം; അനുമതിയില്ലാതെ വ്യക്തിഗത വിവരങ്ങൾ പരസ്യപ്പെടുത്തരുത്.
  • വ്യാജ പ്രൊഫൈലുകൾ നിർമ്മിക്കുകയോ തട്ടിപ്പുകൾ നടത്തുകയോ ചെയ്യരുത്.
  • അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളും വിവരങ്ങളും മാന്യവും ഉചിതവുമായിരിക്കണം.

English

  • Members must treat others with respect and decency.
  • Do not post defamatory, threatening, obscene, or offensive content on the website.
  • Respect the privacy of others; do not disclose personal information without their explicit consent.
  • Creating fake profiles or engaging in fraudulent activities is strictly prohibited.
  • Photos and information uploaded must be appropriate and decent.

3സ്വകാര്യതയും വിവര ശേഖരണവും / Privacy and Data Collection

മലയാളം

  • ശേഖരിക്കുന്ന വിവരങ്ങൾ: പേര്, ജനനത്തീയതി, ലിംഗഭേദം, ബന്ധപ്പെടാനുള്ള വിവരങ്ങൾ (ഇമെയിൽ, ഫോൺ), മതം, ജാതി, വിദ്യാഭ്യാസം, തൊഴിൽ, വരുമാനം, ഹോബികൾ, ഫോട്ടോകൾ എന്നിവ ശേഖരിക്കപ്പെടും.
  • സാങ്കേതിക വിവരങ്ങൾ: ഐപി വിലാസം, ബ്രൗസർ തരം, ലോഗിൻ സമയം തുടങ്ങിയ വിവരങ്ങൾ സൈറ്റിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിനായി സ്വയമേവ ശേഖരിച്ചേക്കാം.
  • സുരക്ഷ: വിവരങ്ങൾ എൻക്രിപ്ഷൻ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് സുരക്ഷിതമായി സൂക്ഷിക്കും. എങ്കിലും ഇന്റർനെറ്റ് വഴിയുള്ള ഡാറ്റാ കൈമാറ്റത്തിൽ 100% സുരക്ഷ ഉറപ്പുനൽകാൻ കഴിയില്ല.

English

  • Information Collected: We collect details such as name, DOB, gender, contact info, religion, caste, education, occupation, income, and photos during registration.
  • Technical Logs: Technical data like IP address, browser type, and login timestamps may be automatically collected for site optimization.
  • Security: While we use encryption and administrative measures to protect your data, 100% security of data transmission over the internet cannot be guaranteed.

4വിവരങ്ങളുടെ ഉപയോഗവും പങ്കുവെക്കലും / Use and Sharing of Information

മലയാളം

  • സേവനങ്ങൾക്ക്: മാച്ച് മേക്കിംഗ് അൽഗോരിതങ്ങൾ വഴിയും മറ്റും അനുയോജ്യമായ പ്രൊഫൈലുകൾ നിർദ്ദേശിക്കാൻ വിവരങ്ങൾ ഉപയോഗിക്കുന്നു.
  • വിവരങ്ങൾ കൈമാറൽ: ഉപയോക്താവ് അനുവദിക്കുന്ന വിവരങ്ങൾ മാത്രമേ മറ്റ് അംഗങ്ങൾക്ക് കാണാൻ സാധിക്കൂ. നിയമപരമായ ആവശ്യങ്ങൾക്കോ കോടതി ഉത്തരവുകൾക്കോ വിധേയമായി വിവരങ്ങൾ വെളിപ്പെടുത്തേണ്ടി വന്നേക്കാം.

English

  • Service Provision: Profiles are shared with other members based on matchmaking algorithms and preferences.
  • Notifications: We may send service updates, features, and offers via email or SMS.
  • Legal Compliance: Data may be disclosed if required by law or court orders. Ownership transfer of the website may also result in data transfer to the new owners.

5പേയ്‌മെന്റ് - റീഫണ്ട് നയം / Payment and Refund Policy

മലയാളം

ഞങ്ങളുടെ സേവനത്തിൽ തൃപ്തരല്ലാത്ത സാഹചര്യത്തിൽ പണം തിരികെ ലഭിക്കുന്നതിനായി താഴെ പറയുന്ന നിബന്ധനകൾ പാലിച്ചിരിക്കണം:

  • പ്രൊഫൈലുകളുടെ ലഭ്യത: രജിസ്റ്റർ ചെയ്ത ശേഷം നിങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ചുള്ള കുറഞ്ഞത് 2 പ്രൊഫൈലുകളെങ്കിലും വെബ്സൈറ്റിൽ ലഭ്യമല്ലെങ്കിൽ മാത്രം റീഫണ്ടിന് അപേക്ഷിക്കാം.
  • സാങ്കേതിക തകരാർ: ഞങ്ങളുടെ സെർവർ തകരാർ മൂലം ഏഴു ദിവസം തുടർച്ചയായി വെബ്സൈറ്റ് പ്രവർത്തിക്കാതിരുന്നാൽ റീഫണ്ടിന് അർഹതയുണ്ട്. (നിങ്ങളുടെ ഇന്റർനെറ്റ്/ഉപകരണ പ്രശ്നങ്ങൾക്ക് കമ്പനി ഉത്തരവാദിയല്ല).

റീഫണ്ട് ലഭിക്കാത്ത സാഹചര്യങ്ങൾ:

  • മറ്റുള്ളവരുടെ കോൺടാക്റ്റ് നമ്പറുകൾ കൈക്കലാക്കിയവർ.
  • വ്യക്തിപരമായ കാരണങ്ങളാൽ (ഉദാ: മറ്റൊരു ആലോചന ഒത്തുവന്നത്) മെമ്പർഷിപ്പ് വേണ്ടെന്ന് വെക്കുന്നവർ.

അപേക്ഷിക്കേണ്ട രീതി: പണം അടച്ച രേഖകൾ, യുപിഐ/ബാങ്ക് വിവരങ്ങൾ എന്നിവ സഹിതം വെള്ളക്കടലാസിൽ പരാതി എഴുതി താഴെ കാണുന്ന വിലാസത്തിൽ രജിസ്റ്റേർഡ് പോസ്റ്റായി അയക്കുക:

R Three Technologies, Pandalam, Pathanamthitta dist., Kerala, India, Pin 689501

പരിശോധനയ്ക്ക് ശേഷം സത്യമെന്ന് ബോധ്യപ്പെട്ടാൽ 10-15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തുക തിരികെ നൽകും.

English

Refunds are only considered under the following strict conditions:

  • Availability of Profiles: A refund can be requested only if at least two (2) suitable profiles matching your preferences are not available on the site after registration.
  • Technical Issues: If you are unable to log in or the website is down for more than 24 consecutive hours due to a technical fault on our end. (Issues due to your internet or device are not covered).

Non-Refundable Situations:

  • If you have already accessed the contact numbers of other members.
  • If you cancel due to personal reasons (e.g., marriage fixed elsewhere).

How to Apply: Send a written application on plain paper along with payment proof, UPI ID/Bank details via Registered Post to:

R Three Technologies, Pandalam, Pathanamthitta dist., Kerala, India, Pin 689501

Approved refunds will be processed within 10 to 15 working days.

6നിരാകരണം / Disclaimer

മലയാളം

  • സത്യസന്ധത: അംഗങ്ങൾ നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്താൻ വെബ്സൈറ്റിന് സാധിക്കില്ല. വിവരങ്ങൾ സ്വന്തം നിലയിൽ അന്വേഷിച്ചു ബോധ്യപ്പെടുക.
  • വിവാഹ ഉറപ്പ്: ഈ സൈറ്റ് ഒരു പ്ലാറ്റ്‌ഫോം മാത്രമാണ്. വിവാഹം നടക്കുമെന്നോ, വിവാഹബന്ധം നിലനിൽക്കുമെന്നോ ഉള്ള യാതൊരുവിധ ഗ്യാരണ്ടിയും കമ്പനി നൽകുന്നില്ല.
  • അന്വേഷണം: വിവാഹത്തിന് മുൻപ് കുറഞ്ഞത് രണ്ടുമാസമെങ്കിലും വ്യക്തിപരമായി അന്വേഷണം നടത്താൻ ശുപാർശ ചെയ്യുന്നു.
  • ദുരുപയോഗം: സൈറ്റിൽ നിന്നുള്ള വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നവർ ഇന്ത്യൻ നിയമപ്രകാരമുള്ള ശിക്ഷകൾക്ക് അർഹരായിരിക്കും. അത്തരം പ്രൊഫൈലുകൾ മുൻകൂർ അറിയിപ്പില്ലാതെ ബ്ലോക്ക് ചെയ്യും.

മൊബൈൽ നമ്പർ കൈമാറ്റവും പെരുമാറ്റച്ചട്ടങ്ങളും

1

പ്രൈവസി സെറ്റിംഗ്സ് (Privacy Control)

വെബ്സൈറ്റിൽ വിവരങ്ങൾ നൽകുമ്പോൾ മൊബൈൽ നമ്പർ 'Public' ആക്കണമോ അതോ 'Private' ആക്കണമോ എന്ന് തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം ആ വ്യക്തിക്കായിരിക്കും. പ്രൊഫൈൽ ഉടമ നൽകുന്ന ഈ അനുമതിക്ക് വിധേയമായി മാത്രമേ നമ്പറുകളുടെ കൈമാറ്റം നടക്കുകയുള്ളൂ.

2

സമയക്രമവും സംഭാഷണ മര്യാദയും (Calling Protocol)

  • സൈറ്റിൽ നിന്ന് ലഭിക്കുന്ന നമ്പറുകളിലേക്ക് ബന്ധപ്പെടുമ്പോൾ രാവിലെ 9:00 AM മുതൽ വൈകിട്ട് 5:00 PM വരെയുള്ള സമയം കർശനമായി പാലിക്കേണ്ടതാണ്.
  • താല്പര്യമില്ലെങ്കിൽ വിളിക്കരുത്: ഒരു വ്യക്തിയുമായി സംസാരിക്കുകയും ആ ആലോചനയിൽ താല്പര്യമില്ല എന്ന് അവർ വ്യക്തമാക്കുകയും ചെയ്താൽ, പിന്നീട് യാതൊരു കാരണവശാലും ആ വ്യക്തിയെ ഫോണിലൂടെയോ മെസേജിലൂടെയോ ബന്ധപ്പെടാൻ പാടുള്ളതല്ല.
3

ദുരുപയോഗവും നിയമനടപടികളും (Misuse & Legal Consequences)

  • അംഗത്വം റദ്ദാക്കൽ: ഇത്തരം പരാതികൾ ലഭിച്ചാൽ ആ വ്യക്തിയുടെ പ്രൊഫൈൽ സൈറ്റിൽ നിന്നും സ്ഥിരമായി നീക്കം ചെയ്യുന്നതാണ്.
  • നിയമപരമായ പരിരക്ഷയില്ലായ്മ: വിവരങ്ങൾ ദുരുപയോഗം ചെയ്യുന്ന വ്യക്തിക്ക് കമ്പനിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ നിയമപരമായ പരിരക്ഷയോ പിന്തുണയോ ലഭിക്കുന്നതല്ല.
  • ഇന്ത്യൻ നിയമപ്രകാരമുള്ള നടപടികൾ: മൊബൈൽ നമ്പർ ദുരുപയോഗം ചെയ്യുന്ന പക്ഷം ഇന്ത്യൻ ഐടി ആക്ട് (IT Act), ഭാരതീയ ന്യായ സംഹിത (BNS) എന്നിവയിലെ വകുപ്പുകൾ പ്രകാരം നേരിടേണ്ടി വരുന്ന എല്ലാ സിവിൽ/ക്രിമിനൽ നടപടികൾക്കും ആ വ്യക്തി തന്നെ പൂർണ്ണ ഉത്തരവാദിയായിരിക്കും.
"വിവാഹാലോചനകൾ മാന്യമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു. എന്നാൽ മറ്റൊരാളുടെ സ്വകാര്യതയെയോ താല്പര്യത്തെയോ മാനിക്കാത്തവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ കമ്പനി ബാധ്യസ്ഥമാണ്."

English

  • Verification: The website does not guarantee the accuracy of data provided by members. Users are strictly advised to conduct their own thorough investigation.
  • No Guarantee: We do not guarantee that you will find a partner or that the marriage will be successful.
  • Investigation Period: We strongly recommend a minimum of two months of personal inquiry and background checks before finalizing a marriage.
  • Liability: The website acts only as a platform. R Three Technologies is not responsible for any issues arising before or after the marriage.

Mobile number privacy & conduct

1

Privacy control

When providing information on the website, the member has full control to decide whether their mobile number is 'Public' or 'Private'. Number sharing occurs only in accordance with the permission given by the profile owner.

2

Calling protocol

  • When contacting numbers obtained through the site, strictly observe calling hours from 9:00 AM to 5:00 PM.
  • If someone states they are not interested, you must not contact them again by phone or message for any reason. Respect their decision fully.
3

Misuse & legal consequences

  • Account removal: Complaints of harassment may result in permanent removal of the profile from the site.
  • No legal defence from company: A person misusing information will not receive legal protection or support from the company.
  • Indian law: Misuse of mobile numbers may attract civil/criminal proceedings under the IT Act and BNS; the individual bears full responsibility.
"We help you pursue matrimonial discussions in a respectful way. The company is committed to taking firm legal action against anyone who fails to respect another person's privacy or stated lack of interest."

7പ്രത്യേക വ്യവസ്ഥകൾ / Important Provisions

മലയാളം

  • പ്രൊഫൈൽ അസിസ്റ്റൻസ്:സ്വന്തമായി പ്രൊഫൈൽ നിർമ്മിക്കാൻ അറിയാത്തവർക്കായി ഞങ്ങളുടെ സ്റ്റാഫ് സഹായിക്കുന്നതാണ്. സ്റ്റാഫ് വിവരങ്ങൾ എന്റർ ചെയ്യുമ്പോൾ നിബന്ധനകൾ 'Tick' ചെയ്യുന്നത് പ്രൊഫൈൽ ഉടമ തന്നെ ചെയ്തതായി കണക്കാക്കും.
  • സേവനം അവസാനിപ്പിക്കൽ: നിബന്ധനകൾ ലംഘിക്കുന്നവരുടെ അംഗത്വം റദ്ദാക്കാൻ വെബ്സൈറ്റിന് അധികാരമുണ്ട്.
  • ബൗദ്ധിക സ്വത്തവകാശം: വെബ്സൈറ്റിലെ ലോഗോ, ഡിസൈൻ, സോഫ്റ്റ്‌വെയർ എന്നിവയുടെ അവകാശം R Three Technologies-ൽ നിക്ഷിപ്തമാണ്.

English

  • Profile Assistance: If staff helps you create a profile, the tick to accept terms is considered to be done on your behalf and with your full consent.
  • Mobile Number Privacy: Mobile numbers are not visible by default. They are shared only when a member accepts your interest/request.
  • Account Termination: We reserve the right to block or terminate any account that violates these terms or engages in criminal activity.
  • Intellectual Property: All logos, designs, and software are the property of R Three Technologies.

Questions? Support / Complaints